ADVERTISEMENT

മക്ക ∙ ഹജ്, ഉംറ മന്ത്രാലയം മൂന്നു ദിവസത്തിനുള്ളിൽ നൽകിയത് 6000 ഉംറ വീസകൾ. പുതിയ ഉംറ സീസണിന്റെ തുടക്കത്തോടെ ഉംറ വീസ അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വളർച്ച രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ മന്ത്രാലയം 20,000ത്തിലധികം വീസകൾ അനുവദിച്ചു. രണ്ടാഴ്ച മുമ്പ് ജൂലൈ 14നാണ് റജിസ്ട്രേഷൻ ആരംഭിച്ചത്. പുതിയ ഉംറ സീസണിന് തുടക്കം കുറിച്ചുകൊണ്ട് ജൂലൈ 30നാണ് വിദേശത്ത് നിന്നുള്ള തീർത്ഥാടകരുടെ ആദ്യ സംഘം മക്കയിലെത്തിയത്.

English Summary : 6000 Umrah visas issued in 72 hours 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com