ADVERTISEMENT

ദുബായ് ∙ എമിറേറ്റിലെ ജനസംഖ്യ 33 ലക്ഷമായി. 1950ൽ ജനസംഖ്യ വെറും 20,000 ആയിരുന്നെങ്കിൽ 70 വർഷം കൊണ്ട് 165 മടങ്ങാണ് വർധിച്ചത്. 2040 ആകുമ്പോഴേക്കും ജനസംഖ്യ 58 ലക്ഷമാകുമെന്നും പ്രതീക്ഷിക്കുന്നു.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ തന്നെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒരുലക്ഷം പേരുടെ വർധനയുണ്ടായി. കോവിഡിനെ തുടർന്ന് നാട്ടിലേക്കു മടങ്ങിയ പലരും തിരികെ എത്തിയതോടെയാണ് ജനസംഖ്യാ വർധനയിൽ കുതിച്ചു ചാട്ടം ഉണ്ടായത്. ജനസംഖ്യാ വർധനയുണ്ടെങ്കിലും തൊഴിലില്ലായ്മ നിരക്ക് 0.5 ശതമാനം മാത്രമാണെന്നും ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ അറിയിച്ചു.

ദുബായ് അർബൻ മാസ്റ്റർ പ്ലാനിന്റെ വിലയിരുത്തലിൽ 2040 ആകുമ്പോഴേക്കും പകൽ സമയത്തെ ജനസംഖ്യ 78 ലക്ഷമാകും. വിവിധ എമിറേറ്റുകളിൽ താമസിച്ചു ദുബായിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോഴാണ് പകൽ നേരത്തെ ഈ വർധനയുണ്ടാവുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com