നായ്ക്കൾക്കായി അബുദാബിയിൽ ഫിറ്റ്നസ് കേന്ദ്രം; മറ്റ് ജിസിസി രാജ്യങ്ങളിലും ശാഖകൾ തുടങ്ങും

dog-training
Representative Image. Photo credit : PRESSLAB/ Shutterstock.com
SHARE

ദുബായ് ∙ നായ്ക്കളെ സുന്ദരന്മാരാക്കാൻ നൂതന ഫിറ്റ്നസ് കേന്ദ്രം യുഎഇയിൽ ആദ്യമായി അബുദാബിയിൽ തുറന്നു. സ്വദേശി യുവാവ് മൻസൂർ അൽ ഹമ്മാദി തന്റെ 3 നായ്ക്കൾക്കായി തുറന്ന ജിമ്മിൽ മറ്റു നായ്ക്കൾക്കും വ്യായാമത്തിനെത്താം.

മിനിറ്റിന് ഒരു ദിർഹമാണ് ഫീസ്. ആദ്യ ദിവസം ട്രെഡ്മില്ലിൽ 15 മിനിറ്റ് ഓടിക്കും. ഓരോ ആഴ്ചയും 5 മിനിറ്റ് വീതം കൂട്ടി മാസാവസാനം അകുമ്പോഴേക്കും അരമണിക്കൂർ ഓടിക്കും. വ്യായാമമുറകൾ വേറെയുമുണ്ട്. നായ്ക്കൾക്കു ചുണയുണ്ടാകണമെങ്കിൽ ദിവസവും 3 കിലോമീറ്ററെങ്കിലും ഓടണമെന്ന്  മൻസൂർ പറയുന്നു.

രാജ്യത്തെ കാലാവസ്ഥയും ഉടമയുടെ തിരക്കും മൂലം ഇതു പ്രായോഗികമല്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഫിറ്റ്നസ് കേന്ദ്രം തുടങ്ങിയത്. വ്യായാമം തുടങ്ങി 2 മാസത്തിനുള്ളിൽ മാറ്റം കാണാം.  ഉന്മേഷം കൂടും. ഭക്ഷണം കഴിക്കാൻ മടികാണിക്കില്ലെന്നു മാത്രമല്ല, ചിട്ടയായ വ്യായാമത്തിലൂടെ അനുസരണക്കേടും മാറും.

പ്രത്യേകമായി രൂപകൽപന ചെയ്ത 3 ട്രെഡ്മില്ലുകളാണ് ഇവിടെയുള്ളത്. ചെറിയ ഇനം നായ്ക്കൾക്കുള്ളതാണ് ഇതിലൊന്ന്. ശ്വാനന്മാരുമായി ധാരാളം പേർ എത്തുന്നതിനാൽ അബുദാബിയിൽ ഒരു പരിശീലനകേന്ദ്രം കൂടി തുറക്കാനാണ് തീരുമാനം.

ദുബായിലും ഘട്ടംഘട്ടമായി മറ്റ് ജിസിസി രാജ്യങ്ങളിലും ശാഖകൾ തുടങ്ങുമെന്നും വ്യക്തമാക്കി. കേന്ദ്രത്തിൽ ട്രെഡ്മിൽ ചാലഞ്ചും ആരംഭിച്ചു. ഈ മാസം 20വരെയുള്ള മത്സരത്തിൽ വിജയിക്കുന്ന നായ്ക്കൾക്ക് സമ്മാനങ്ങൾ നൽകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA