സംഗീത, നൃത്ത ആഘോഷ രാവിൽ സ്വാതന്ത്ര്യദിനാഘോഷം

icc
ഐസിസിയിലെ സംഗീത-നൃത്ത മേളയിലെ കലാപരിപാടികളിൽ നിന്ന്‌.
SHARE

ദോഹ∙സംഗീതവും നൃത്തവും കോർത്തിണക്കിയുള്ള ആഘോഷപരിപാടികളുമായി ഇന്ത്യൻ കൾചറൽ സെന്ററിന്റെ (ഐസിസി) സ്വാതന്ത്ര്യദിനാഘോഷം പുരോഗമിക്കുന്നു.

ഐസിസി അശോക ഹാളിൽ രാത്രി  7.30 മുതൽ 8.30 വരെ നടക്കുന്ന സംഗീത-നൃത്ത മേള കാണാൻ കലാസ്വാദകരുടെ തിരക്കേറുകയാണ്. ഒന്നിന് ആരംഭിച്ച ആഘോഷപരിപാടികൾ 19നാണ് സമാപിക്കുന്നത്. ഇന്ത്യയുടെ തനത് നൃത്തരൂപങ്ങളും സംഗീതവും സാംസ്‌കാരിക പരിപാടികളും ആസ്വാദകർക്ക് മികച്ച കാഴ്ചാനുഭവമാണ് നൽകുന്നത്.

ഐസിസിയുടെ അനുബന്ധ സംഘടനകളും ദോഹയിലെ വിവിധ കലാ കേന്ദ്രങ്ങളും ഐസിസിയുടെ ആഘോഷങ്ങൾ പങ്കാളികളാണ്. ആർട്, പോസ്റ്റർ നിർമാണം, ഉപന്യാസ എഴുത്ത്, കവിതകൾ, പോസ്റ്റ് കാർഡ് നിർമാണം, രംഗോളി എന്നിവയാണ് ഇന്ന് രാവിലെ മുതൽ ഉച്ച വരെ നടക്കുന്നത്. രാത്രി 7.30ന് ഇൻകാസിന്റെ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.നാളെ ക്യുടിഎസിന്റെ സാംസ്‌കാരിക പരിപാടികളാണ് നടക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}