ഖത്തർ കഴിഞ്ഞ വർഷം വിളയിച്ചത് 7,72,829 ടൺ പഴങ്ങളും പച്ചക്കറികളും

food
പ്രാദേശിക പച്ചക്കറികളിൽ വിപണിയിൽ.
SHARE

ദോഹ∙ ഖത്തറിന്റെ 13,430 ഹെക്ടർ വരുന്ന കൃഷിഭൂമിയിൽ കഴിഞ്ഞ വർഷം ഉൽപാദിപ്പിച്ചത് 7,72,829 ടൺ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും. കഴിഞ്ഞ വർഷം 1,01,882 ടൺ പച്ചക്കറി. 29,933 ടൺ പഴങ്ങൾ, 3,305 ടൺ ധാന്യങ്ങൾ എന്നിവയാണ് ഉൽപാദിപ്പിച്ചത്.

കന്നുകാലി മേഖലയെ പിന്തുണയ്ക്കാനായി 7,566 ഹെക്ടറിൽ നടത്തിയ പുല്ലു കൃഷിയിലൂടെ 6,37,706 ടണ്ണും ഉൽപാദിപ്പിച്ചു. കൃഷിയോഗ്യമായ ഭൂമിയും കാർഷിക ഉൽപാദനവും വർധിച്ചത് ഖത്തർ ദേശീയ ഭക്ഷ്യ സുരക്ഷാ നയത്തിന്റെ (2013-2023) വിജയമാണ് പ്രതിഫലിപ്പിക്കുന്നത്.

2023നകം പ്രാദേശിക പച്ചക്കറി, ടേബിൾ എഗ് ഉൽപാദനം 70 ശതമാനമായും മീൻ ഉൽപാദനം 90,  ചെമ്മീൻ ഉൽപാദനം 100, റെഡ് മീറ്റ് ഉൽപാദനം 30 ശതമാനവും ആക്കി വർധിപ്പിക്കാനാണ് ഭക്ഷ്യ സുരക്ഷാ നയം ലക്ഷ്യമിട്ടിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}