ADVERTISEMENT

റിയാദ്∙ 2029 ഏഷ്യൻ വിന്റർ ഗെയിംസിന് ആതിഥ്യം വഹിക്കാൻ താൽപര്യമറിയിച്ച് സൗദി. സൗദി ഒളിംപിക് ആൻഡ് പാരാലിംപിക് കമ്മിറ്റി, ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യക്ക് കത്തയച്ചു. നിയോമിൽ പർവത ടൂറിസത്തിന്റെ ഭാഗമായി നിർമിക്കുന്ന ട്രോജെൻ നഗരത്തിൽ ഗെയിംസ് നടത്താമെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്.

 

സൗദിയുടെ വിഷൻ 2030ന്റെ ഭാഗമായുള്ള ട്രോജെൻ പദ്ധതിയെക്കുറിച്ചുള്ള ചെറു വിവരണവും ചേർത്താണ് താൽപര്യം പത്രം അയച്ചിരിക്കുന്നത്. ആവശ്യം അംഗീകരിക്കുകയാണെങ്കിൽ മധ്യപൂർവദേശത്ത് ഗെയിംസിന് ആദ്യമായി വേദിയാകുന്ന രാജ്യമായിരിക്കും സൗദി. 32 ഏഷ്യൻ രാജ്യങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

 

ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയിലെ അംഗങ്ങൾക്കായി 4 വർഷത്തിലൊരിക്കൽ നടത്തുന്ന രാജ്യാന്തര മൾട്ടി സ്പോർട്സ് മത്സരമാണ് ഏഷ്യൻ വിന്റർ ഗെയിംസ്. ശൈത്യകാല പരിപാടികൾ ഉൾപ്പെടുത്തിയുള്ള ഗെയിംസിന് കഴിഞ്ഞ തവണ ജപ്പാനിലെ സപ്പൊറോ ആയിരുന്നു വേദി. അടുത്ത എഡിഷൻ 2025-ൽ ദക്ഷിണ കൊറിയയിലെ ഗാങ്‌വോണിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com