തൊഴിൽ അന്വേഷകരായ സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്ത സൗദി പൗരൻ അറസ്റ്റിൽ

saudi-public-prosecution
SHARE

ജിദ്ദ ∙ തൊഴിൽ അന്വേഷകരായ സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്തെന്ന ആരോപണത്തിന് വിധേയനായ സൗദി പൗരൻ അറസ്റ്റിൽ.  ഇയാൾക്കെതിരെ കേസ് ഫയൽ ചെയ്തതായി അധികൃതർ അറിയിച്ചു. അന്വേഷണത്തിൽ ഒട്ടേറെ സ്ത്രീ തൊഴിലന്വേഷകരെ വഞ്ചിച്ചതായി കണ്ടെത്തി.

ഇയാൾ സ്ത്രീകളുമായി ആശയവിനിമയം നടത്തി, ജോലി നൽകാമെന്ന് വ്യാജ വാഗ്ദാനം നൽകി ഔദ്യോഗിക രേഖകളുടെയും ദേശീയ ഐഡിയുടെ പകർപ്പുകളും കൈക്കലാക്കുകയായിരുന്നു. സ്ത്രീകളുടെ സ്വകാര്യ വിവരങ്ങളും ഫോട്ടോയും കൈക്കലാക്കിയിരുന്നു. തുടർന്ന് ഈ വിവരങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. 

ഔദ്യോഗിക അധികാരികളോടല്ലാതെ സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നു പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് പറഞ്ഞു. 

English Summary : Saudi national arrested for blackmailing women job seekers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}