ADVERTISEMENT

റിയാദ് ∙ റിയാദിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ആറു പേർ മരിക്കുകയും രണ്ടു കുട്ടികൾക്ക് പരുക്കേൽക്കുകയും ചെയ്തു . റിയാദ് പ്രവിശ്യയിലെ ശഖ്റക്കു സമീപം കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം.

കുവൈത്ത് റജിസ്ട്രേഷനിലുള്ള ബിഎംഡബ്ല്യൂ കാറും സൗദി റജിസ്ട്രേഷനിലുള്ള പിക്കപ്പും നേർക്കുനേരെ കൂട്ടിയിടിക്കുകയായിരുന്നു.  കാർ ഡ്രൈവറും മൂന്നു സ്ത്രീകളും വീട്ടുജോലിക്കാരിയും പിക്കപ്പ് ഓടിച്ചിരുന്ന യുവാവുമാണ്  മരിച്ചത്. കുട്ടികൾ പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്ന് പുറത്തേക്കു തെറിച്ചുവീണതാണ് കുട്ടികൾക്ക് രക്ഷയായത്. പരുക്കേറ്റ കുട്ടികളെ ശഖ്റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com