ഒമാനിൽ മഴ തുടരുന്നു

oman
ഒമാനിലെ വാദി ദർബാത്.
SHARE

മസ്കത്ത് ∙ ഒമാനിലെ വിവിധ മേഖലകളിലും കനത്ത മഴ തുടരുകയാണ്. ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് നിറഞ്ഞൊഴുകുന്നതിനാൽ ഈ ഭാഗത്തേക്കുള്ള  റോഡ് അടച്ചു.

താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. അൽ ഹജ്ർ മലനിരകൾ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകൾ എന്നിവിടങ്ങളിൽ ഇടിയോടു കൂടി മഴ പെയ്തെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പേമാരിയിൽ കനത്ത നാശനഷ്ടം നേരിട്ട സൗത്ത് അൽ ബാതിന ഗവർണറേറ്റിൽ നവീകരണം പുരോഗമിക്കുന്നു.

പ്രവർത്തനം നിലച്ച 29 ടെലികോം സ്റ്റേഷനുകളിൽ 17 എണ്ണത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. തകർന്ന റോഡുകളുടെ പുനർനിർമാണം പുരോഗമിക്കുന്നു. വെള്ളവും ചെളിയും നിറഞ്ഞ റോഡുകൾ ഗതാഗതയോഗ്യമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}