യുഎഇയിൽ ഇടിമിന്നൽ; കാലാവസ്ഥാ മുന്നറിയിപ്പ് നൽകി പൊലീസ്

uae-rain
SHARE

അൽഐൻ ∙ വെള്ളിയാഴ്ച അൽഐൻ നഗരത്തിന്റെ ചില ഭാഗങ്ങളിൽ മഴയുള്ള കാലാവസ്ഥ റിപ്പോർട്ട് ചെയ്തതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് യുഎഇ അധികൃതർ അഭ്യർഥിച്ചു. സുരക്ഷാ നിർദ്ദേശങ്ങളും വേഗപരിധിയും പാലിക്കണമെന്നും ഡ്രൈവർമാർക്ക് നിർദേശം നൽകി.

അൽഐൻ നഗരത്തിന്റെ ചിലഭാഗങ്ങൾ അബുദാബി, അജ്മാൻ എന്നിവിടങ്ങളിലും വെള്ളിയാഴ്ച മഴ അനുഭവപ്പെട്ടു. യുഎഇയിൽ ആകാശം ഭാഗികമായി മേഘാവൃതമായി കാണപ്പെടുന്നതായി  നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. അബുദാബിയിലെ അൽ ദഫ്ര മേഖലയിലും ദുബായ് അൽ ഐൻ റോഡിലും മഴമേഘങ്ങൾ രൂപപ്പെടുകയും  ഇടിമിന്നലോടെ കനത്ത മഴ പെയ്യുകയും  ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}