യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; രോഗം സ്ഥരീകരിച്ചത് 998 പേർക്ക്

covid-testing-uae
SHARE

അബുദാബി∙ യുഎഇയിൽ കോവിഡ് കേസുകളുടെ എണ്ണം 1,000 ത്തിൽ താഴെയായി. രണ്ടു മാസത്തിനിടെ ആദ്യമായാണ് രോഗികൾ ആയിരത്തിൽ താഴെയെത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 998 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ജൂൺ ഒൻപതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. രണ്ടു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. 

2,44,993 പുതിയ പരിശോധനകൾ

രാജ്യത്ത് 2,44,993 പേർക്കുകൂടി പുതുതായി ആർടിപിസിആർ പരിശോധന നടത്തിയെന്ന് അധികൃതർ അറിയിച്ചു.

യുഎഇയിൽ കാണുന്ന പ്രവണതയ്ക്ക് സമാനമായ പാത ലോകമെമ്പാടും സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് യുഎഇയിലെ ഡോക്ടർമാർ വ്യക്തമാക്കി. ആഗോളതലത്തിൽ ജൂലൈ 25 നും 31 നും ഇടയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ മുൻ ആഴ്‌ചയെ അപേക്ഷിച്ച് ഒൻപത് ശതമാനം കുറവുണ്ടായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}