ദുബായ്∙ നാലു വയസ്സുകാരൻ ഫിലിപ്പീനോ ബാലന്റെ പാട്ട് തന്റെ ഇൻസ്റ്റഗ്രാം പേജിൽ സ്റ്റോറിയാക്കി പോസ്റ്റ് ചെയ്തു യുഎഇ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സ്ഥിരമായി ഇംഗ്ലീഷിലും തഗലോഗ് ഭാഷയിലും കവർ സോങ്ങുകൾ ചെയ്യാറുള്ള കയിൽ ലിം എന്ന കുട്ടിയുടെ പാട്ട് ഇഷ്ടപ്പെട്ട ഹംദാൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ അതു റീ ട്വീറ്റ് ചെയ്യുകയായിരുന്നു.
ഷെയ്ഖ് ഹംദാന്റെ ഫസാ എന്നു പേരുള്ള ഇൻസ്റ്റഗ്രാം പേജ് 14.5 ദശലക്ഷം പേരാണു ഫോളോ ചെയ്യുന്നത്. തന്റെ ശ്രദ്ധയാകർഷിക്കുന്ന ഫോട്ടോകളും വിഡിയോകളും ഹംദാൻ സാധാരണ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുണ്ട്.
English Summary: Sheikh Hamdan posted four year old phillipino boys song in instagram