ADVERTISEMENT

ദോഹ ∙ ഫുട്‌ബോളിനെ അടുത്തറിയാൻ കുട്ടികൾക്ക് അവസരമൊരുക്കി 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം. ഈ മാസം 10ന് വൈകിട്ട് 4 മുതൽ 6.30 വരെ 'ലൈബ്രറിയിൽ ഒരു ദിനം' എന്ന തലക്കെട്ടിൽ നടക്കുന്ന ഇവന്റിലൂടെ ഫുട്‌ബോളിനെക്കുറിച്ച് അടുത്തറിയാനും പഠിക്കാനുമുള്ള അവസരമാണിത്.

 

മ്യൂസിയത്തിന്റെ ലൈബ്രറിയിൽ ഫുട്‌ബോൾ പരിശീലനം, കായികത്തിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുള്ള കലാ സെഷൻ എന്നിവ ഉൾപ്പെടെ വ്യത്യസ്ത പ്രമേയങ്ങളാണ് കുട്ടികൾക്കായി ഒരുക്കുന്നത്. പങ്കെടുക്കുന്ന കുട്ടികൾക്ക് ലൈബ്രറി ചുറ്റി കാണാം. ഫുട്‌ബോൾ പുസ്തകങ്ങളുടെ ഗാലറി പരിചയപ്പെടാം.

 

കായിക കമന്ററി എങ്ങനെ നടത്താമെന്ന് മനസിലാക്കാം. കുട്ടികൾക്കായി രക്ഷിതാക്കൾക്ക് റജിസ്റ്റർ ചെയ്യാം. റജിസ്‌ട്രേഷനായി മ്യൂസിയത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് (@321qosm) സന്ദർശിക്കണം.

 

കായിക ചരിത്രത്തെക്കുറിച്ചുള്ള അവബോധവും അറിവും വർധിപ്പിക്കാനായി നിരവധി വിദ്യാഭ്യാസ പ്രോഗ്രാമുകളും മ്യൂസിയം നൽകുന്നുണ്ട്. സ്‌കൂളുകൾക്ക് വിദ്യാർഥികളുമായി മ്യൂസിയം സന്ദർശിക്കാനും അവസരവും നൽകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com