ADVERTISEMENT

ദോഹ∙ സൂഖ് വാഖിഫിലെ പ്രാദേശിക ഈന്തപ്പഴ വിപണന മേളയിൽ തിരക്കേറുന്നു. വ്യത്യസ്ത ഇനങ്ങളിലുള്ള മധുരമൂറും ഈന്തപ്പഴം വാങ്ങാൻ കുടുംബങ്ങൾ ഉൾപ്പെടെ നൂറു കണക്കിന് ആളുകളാണ് എത്തുന്നത്. സൂഖ് വാഖിഫ് മാനേജ്‌മെന്റിന്റെ സഹകരണത്തോടെ നഗരസഭ മന്ത്രാലയത്തിലെ കാർഷിക വകുപ്പാണ് നടത്തുന്നത്.

fest
ഈന്തപ്പഴ വിപണന മേളയിൽ നിന്ന്‌. ചിത്രം: ജെറിൻ ജോസ്.

 

al-rayan
souq-waqif-qatar
doha-souq-waqif
qatar-souq-waqif
dates
dates-festival
date-fest
qatar-dates
souq-waqif-doha
festival
souq-waqif
al-rayan
souq-waqif-qatar
doha-souq-waqif
qatar-souq-waqif
dates
dates-festival
date-fest
qatar-dates
souq-waqif-doha
festival
souq-waqif

ഖലാസ്, ഖനീസി, ഷിഷി, ബർഹി എന്നീ ഇനങ്ങളിലുള്ള ഈന്തപ്പഴങ്ങളാണ് കൂടുതലും. കിലോ 5.00 മുതൽ 10.00 റിയാൽ വരെയാണ് വില. മുന്തിയ ഇനം അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടും. ഫ്രഷ് ഈന്തപ്പഴങ്ങൾക്ക് പുറമെ കേക്ക്, മിൽക്ക് ഷേക്ക്, ജാമുകൾ, ഐസ്‌ക്രീം, അച്ചാറുകൾ എന്നിവയും വാങ്ങാം. ഖത്തറിലുള്ളവർ മാത്രമല്ല സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ സന്ദർശകരും മേളയിലെത്തുന്നുണ്ട്.

dates-qatar
ഈന്തപ്പഴ വിപണന മേളയിലെത്തിയ സന്ദർശകർ. ചിത്രം: ജെറിൻ ജോസ്.

 

പ്രാദേശിക ഈന്തപ്പഴ കർഷകർക്കും കമ്പനികൾക്കും പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് വിപണന മേള. 80 പ്രാദേശിക ഫാമുകളാണ് പങ്കെടുക്കുന്നത്. ജൂലൈ 27ന് ആരംഭിച്ച മേള ഈ മാസം 10 വരെ നീളും. ഉച്ചയ്ക്ക് 3.00 മുതൽ രാത്രി 9.00 വരെയാണ് പ്രവേശനം. വെള്ളിയാഴ്ച കുടുംബങ്ങൾക്ക് മാത്രമായിരുന്നു പ്രവേശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com