ADVERTISEMENT

ദുബായ് ∙ വർധിച്ച വിമാന നിരക്ക് കാരണം നാട്ടിൽ പോകാനാകാതെ വിഷമിക്കുന്ന പ്രവാസികൾക്കു സന്തോഷവാർത്ത. സ്വാതന്ത്ര്യദിനം പ്രമാണിച്ച് എയർ ഇന്ത്യ യുഎഇയിൽ നിന്ന് കേരളത്തിലെ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കു കുറച്ചു. 330 ദിർഹത്തിനു യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കാം. ‘വൺ ഇന്ത്യ, വൺ ഫെയർ’ എന്ന പേരിൽ നടക്കുന്ന പ്രെമോഷന്റെ ഭാഗമായാണ് നിരക്ക് കുറച്ചത്.

ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, ചെന്നൈ, ഗോവ, ബെംഗളൂരു, ഹൈദരബാദ്, ഇൻഡോർ എന്നീ നഗരങ്ങളിലേക്കാണ് 330 ദിർഹത്തിന് യാത്ര ചെയ്യാൻ സാധിക്കുക. ഇതുകൂടാതെ, ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കും അബുദാബിയിൽ നിന്നും മുംബൈയിലേക്കും ഇതേ നിരക്കാണ്.

ഇന്നു മുതൽ ഇൗ മാസം 21 വരെ ഇൗ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. ഒക്ടോബർ 15 വരെ യാത്ര ചെയ്യാം. ബാഗേജ് അലവൻസ് 35 കിലോ ഗ്രാമാണ്. നേരിട്ടുള്ള വിമാനങ്ങൾക്ക് മാത്രമേ ഇൗ നിരക്ക് ബാധകമാകുകയുള്ളു എന്ന് അധികൃതർ അറിയിച്ചു.

മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും സർവീസ്

യുഎഇയ്ക്ക് പുറമേ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നും കുറഞ്ഞ നിരക്കിൽ ‘വൺ ഇന്ത്യ, വൺ ഫെയർ’ സേവനം ഉണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. സൗദിയിൽ നിന്നും 500 റിയാൽ, ഒമാനിൽ നിന്നും 36.1 റിയാൽ മുതൽ, കുവൈത്തിൽ നിന്നും 36.65 ദിനാർ, ഖത്തറിൽ നിന്നും 499 ഖത്തർ റിയാൽ, ബഹ്റൈനിൽ നിന്നും 60.3 ബഹ്റൈൻ ദിർഹം എന്നിങ്ങനെയാണ് ഇന്ത്യയിലേക്കുള്ള നിരക്കുകൾ. വിവരങ്ങൾക്ക്: www.airindia.in.

English Summary : Air India lowers air fares from UAE to India as part of Indepenbence Day Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com