ADVERTISEMENT

ദോഹ∙ഫിഫ ലോകകപ്പിന്റെ 100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങൾക്കൊരുങ്ങി ഖത്തർ. ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഖത്തറിലെ താമസക്കാർക്ക് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനും അവസരം. ഈ മാസം 11 മുതൽ 13 വരെയാണ് കൗണ്ട് ഡൗൺ ആഘോഷം.

 

cup

ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് 100 ദിന കൗണ്ട് ഡൗൺ ആഘോഷത്തിനൊപ്പം ഫുട്‌ബോൾ ആരാധകർക്ക് അൽ ബെയ്ത് സ്‌റ്റേഡിയത്തിൽ ഖത്തറും ഇക്വഡോറും തമ്മിലുള്ള ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് (കാറ്റഗറി-1) നേടാനുള്ള അവസരം ഒരുക്കുന്നത്. ഖത്തറിൽ താമസിക്കുന്നവർക്ക് മാത്രമാണ് ടിക്കറ്റ് നേടാനുള്ള അവസരം നൽകുന്നത്.

 

ആഘോഷങ്ങൾ എന്തൊക്കെ?

     

രാജ്യത്തുടനീളമായുള്ള ഷോപ്പിങ് മാളുകളിലാണ് ആഘോഷങ്ങൾ നടക്കുക. ഫൺ ഗെയിമുകൾ, ഷോകൾ, തൽസമയ പ്രകടനങ്ങൾ എന്നിവക്കൊപ്പം ആരാധകർക്ക് ഫുട്‌ബോൾ കളിക്കാനുള്ള കഴിവുകൾ പരിശോധിക്കാനുള്ള അവസരവും ലഭിക്കും. 

 

എങ്ങനെ ടിക്കറ്റ് കൈക്കലാക്കാം

  

100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഫുട്‌ബോൾ ആരാധകർ ആഘോഷത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളെടുത്ത് 100 ഡേയ്‌സ് ടു ഗോ എന്ന ഹാഷ്ടാഗിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണം.  

 

രാത്രി വരെ ആഘോഷങ്ങൾ 

 

11 മുതൽ 13 വരെ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ഉച്ചയ്ക്ക് 1.00 മുതൽ രാത്രി 10.00 വരെയും പ്ലേസ് വിൻഡോമിൽ 12.00 മുതൽ രാത്രി 10.00 വരെയും മാൾ ഓഫ് ഖത്തറിൽ 12, 13 തീയതികളിലും ഉച്ചയ്ക്ക് 12.00 മുതൽ രാത്രി 10.00 വരെയുമാണ് ആഘോഷങ്ങൾ. കൗണ്ട് ഡൗൺ ദിനമായ 13ന് ഗ്രാൻഡ് ഫിനാലെയും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com