ADVERTISEMENT

ഷാർജ ∙ വെള്ളപ്പൊക്കത്തെ തുടർന്നു മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്കായി 50,000 ദിർഹം സഹായധനമായി നൽകാൻ നിർദേശിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. 

Sheikh sultan bin Muhammad Al Qasimi. Photo: Wam
Sheikh sultan bin Muhammad Al Qasimi. Photo: Wam

 

A flooded street is pictured in UAE's Fujairah emirate following heavy rainfall. (Photo by Giuseppe CACACE / AFP)
A flooded street is pictured in UAE's Fujairah emirate following heavy rainfall. (Photo by Giuseppe CACACE / AFP)

വീടുകളിൽ വെള്ളം കയറിയതുമൂലം താൽക്കാലിക താമസ സൗകര്യങ്ങളിലേയ്ക്ക് മാറേണ്ടിവന്നവർക്ക് തുക വീതിച്ച് നൽകാനാണ് നിർദേശം. 65 കുടുംബങ്ങൾക്ക് സുരക്ഷിതമായി വീടുകളിലേയ്ക്ക് മടങ്ങാൻ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ. 

 

കഴിഞ്ഞയാഴ്ച കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 870ലേറെ പേരെയാണ് ഫുജൈറയിലും ഷാർജയിലുമായി രക്ഷപ്പെടുത്തിയത്. വീടുകളിൽ വെള്ളം കയറിയ 150ലേറെ പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ശക്തമായ മഴയിൽ ഏഴു ഏഷ്യകാർക്ക് ജീവൻ നഷ്ടമായിരുന്നു.

 

English Summary: Dh50,000 aid announced for families evacuated from homes during floods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com