ദുബായിലേക്ക് ഒഴുകുന്നു; വിനോദസഞ്ചാരികൾ

dubai-city-night
SHARE

ദുബായ്∙ കഴിഞ്ഞ ആറു മാസത്തിനിടെ ദുബായ് സന്ദർശിച്ചവരുടെ 71.2 ലക്ഷം. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കോവിഡിനു മുൻപുള്ള കാലത്തെ സ്ഥിതിയിലേക്ക് എമിറേറ്റ് തിരിച്ചെത്തി. കഴിഞ്ഞ വർഷം ജനുവരിക്കും ജൂണിനും ഇടയിൽ ദുബായ് സന്ദർശിച്ച വിനോദ സഞ്ചാരികളുടെ എണ്ണം 25 ലക്ഷമാണ്.

അതിന്റെ മൂന്നിരിട്ടി സഞ്ചാരികൾ ഈ വർഷം എത്തി. 2019ൽ ഇതേ സമയത്തെ 83.6 ലക്ഷം സഞ്ചാരികളുടെ എണ്ണത്തിന് അടുത്ത് ഈ വർഷം എത്തിയത് വിനോദ സഞ്ചാര മേഖലയിലെ വൻ തിരിച്ചു വരവായാണ് ഭരണകൂടം വിലയിരുത്തുന്നത്. ഹോട്ടലുകളിൽ താമസക്കാരുടെ എണ്ണം 74% എത്തിയിരിക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരുള്ള ടൂറിസ്റ്റ് കേന്ദ്രമായി മാറാനുള്ള ദുബായിയുടെ സ്വപ്നത്തിലേക്കുള്ള ചുവടുവയ്പ്പാണിതെന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. യൂറോപ്യൻ വിനോദ സഞ്ചാര മേഖലയിൽ 22 % സഞ്ചാരികൾ എത്തിയപ്പോഴാണ് ദുബായ് ഉൾപ്പെടുന്ന ജിസിസി രാജ്യങ്ങളിലേക്ക് 34 ശതമാനത്തിന്റെ വർധനയുണ്ടായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA