ADVERTISEMENT

ദുബായ്∙ ടൊവിനോ തോമസ്–കല്യാണി പ്രിയദർശൻ ടീം പ്രധാന വേഷങ്ങളിലെത്തുന്ന തല്ലുമാല എന്ന മലയാള ചിത്രം യുഎഇയിലെ വോക്സ് തിയറ്ററുകളിൽ സൗജന്യമായി കാണാൻ മലയാള മനോരമ പത്രം, മനോരമ ഒാൺലൈൻ വായനക്കാർക്ക് അവസരം.

ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് 055 7964490 എന്ന നമ്പരിലേയ്ക്ക് വാട്സാപ്പ് ചെയ്താൽ നറുക്കെടുപ്പിലൂടെ ഭാഗ്യവാന്മാർക്കു ടിക്കറ്റ് ലഭിക്കും. ഇൗ മാസം 11ന് വൈകിട്ട് 5ന് മുൻപായി ശരിയുത്തരം അയക്കണം. മലയാള മനോരമയും ഹോം സ്ക്രീൻ എന്റർടൈൻമെന്റും സംയുക്തമായാണ് ഇൗ അവസരം ഒരുക്കുന്നത്.

ഇൗ മാസം 12നാണ് ചിത്രം യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ കേരളത്തോടൊപ്പം റിലീസ് ചെയ്യുന്നത്. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഘർഷങ്ങളെ ചുറ്റിപ്പറ്റിയാണു തല്ലുമാലയുടെ കഥ വികസിക്കുന്നത്. അയാളുടെ വിവാഹദിനത്തിൽ പൊട്ടിപ്പുറപ്പെടുന്ന വഴക്കിലൂടെ സിനിമ ആരംഭിക്കുന്നു. ഇതു യുവാവിനെ ഇന്റർനെറ്റ് സെൻസേഷനാക്കി മാറ്റുന്നു. അതിലും വലിയ ഇന്റർനെറ്റ് സെലിബ്രിറ്റിയായിരുന്നു വധു എന്നതു കാര്യങ്ങൾ കൂടുതൽ വഷളാക്കി. എല്ലാവർക്കും കണ്ടുരസിക്കാവുന്ന ചിത്രമാണ് തല്ലുമാലയെന്ന് അണിയറപ്രവർത്തകർ പറയുന്നു. ആക്‌ഷൻ–കോമഡി വിഭാഗത്തിൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണിത്. നേരത്തെ അനുരാഗ കരിക്കിൻവെള്ളം, ഉണ്ട, ലവ് എന്നിവയാണ് സംവിധാനം ചെയ്തത്. ഷൈൻ ടോം ചാക്കോ, ലുക് മാൻ തുടങ്ങിയവരും തല്ലുമാലയിൽ വേഷമിടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com