ADVERTISEMENT

ജിദ്ദ∙ സൗദിയിലെ ചെങ്കടല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള സ്റ്റാഫ് സിറ്റി പ്രോജക്ടിന്റെ പ്രവൃത്തി അവസാന ഘട്ടത്തിൽ എത്തിയതായി കമ്പനി സിഇഒ ജോണ്‍ പഗാനോ. ജീവനക്കാരുടെ നഗരത്തിലെ ജോലിയുടെ മികച്ച പുരോഗതി കാണിക്കുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു. 200 വില്ലകളുടെയും വീടുകളുടെയും നിർമാണം കഴിഞ്ഞ ഏപ്രിലിൽ പൂർത്തിയാക്കിയിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും ഉടൻ തന്നെ നഗരം പൂർത്തിയാകുമെന്നും അടുത്ത സെപ്റ്റംബറിൽ പൂർണ കൈമാറ്റം നടക്കുമെന്നും പറഞ്ഞു.

സൗദിയുടെ പടിഞ്ഞാറന്‍ തീരമേഖലയോട് ചേര്‍ന്നു കിടക്കുന്ന മനോഹരമായ ദ്വീപ് സമുച്ചയത്തില്‍ വിനോദ സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നത് 16 ആഡംബര ഹോട്ടലുകളാണ്. അര ലക്ഷം കോടി ഡോളര്‍ ചെലവിട്ടു ചെങ്കടല്‍ തീരത്തു സൗദി അറേബ്യ നിര്‍മിക്കുന്ന ഭാവിയുടെ നഗരമായ നിയോമില്‍  2024 മുതല്‍ താമസക്കാര്‍ എത്തിത്തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com