ADVERTISEMENT

മക്ക∙ ഹജ് തീർഥാടകർ ഉപയോഗിച്ച ഇഹ്‌റാം വസ്ത്രങ്ങൾ പുനരുപയോഗത്തിനുള്ള നടപടികൾ ആരംഭിച്ചതായി നാഷനൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്‌മെന്റ് വ്യക്തമാക്കി.

 

കർമങ്ങൾ പൂർത്തിയാക്കി ഇഹ്‌റാം വസ്ത്രങ്ങൾ കൈമാറി തീർഥാടകർ സഹകരിച്ചു. തീർഥാടനത്തിനൊടുവിൽ തീർഥാടകരുടെ ക്യാംപുകളിൽ നിന്നു ശേഖരിച്ച ശേഷം ഇഹ്‌റാമുകൾ റീസൈക്കിൾ ചെയ്യുന്നതിനുള്ള സംവിധാനം വിശദീകരിക്കുന്ന ഒരു വിഡിയോ കേന്ദ്രം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചിരുന്നു.  വസ്ത്രങ്ങൾ ശേഖരിച്ച ശേഷം കേന്ദ്രം അവയെ തരംതിരിച്ച് അണുവിമുക്തമാക്കി കഴുകി സുതാര്യമായ ബാഗുകളിൽ ഇടുന്ന പ്രക്രിയയാണിത്.

 

വസ്ത്രങ്ങൾ പുനരുപയോഗിക്കുന്നതിനു പുറമേ പരിസ്ഥിതിയെ സംരക്ഷിക്കാനും മലിനീകരണത്തിന്റെ എല്ലാ കാരണങ്ങളിൽ നിന്നു സുസ്ഥിരമായി സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള മാലിന്യ പുനരുപയോഗ സംരംഭത്തെക്കുറിച്ചു നാഷനൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്‌മെന്റ തീർഥാടകർക്ക് അവബോധവും  നൽകിയിരുന്നു.

English Summary: Saudi  National Center for Waste Management has started recycling the Ihram clothes used by Hajj pilgrims.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com