ADVERTISEMENT

മക്ക∙ മക്കയിൽ യുവാവ് മാതാവിനെയും വേലക്കാരിയെയും ചുറ്റിക കൊണ്ടു തലക്കടിച്ചു കൊന്നു. നാൽപതുകാരനായ സൗദി പൗരനാണു തന്റെ മാതാവിനെയും വീട്ടു ജോലിക്കാരിയെയും കഴിഞ്ഞ ദിവസം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത് .

മക്ക കാക്കിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണു കൊലപാതകം. പ്രതി ലഹരി മരുന്നിന് അടിമയാണെന്നു പറയുന്നു. ചുറ്റിക കൊണ്ടു മാതാവിന്റെ തലയുടെ പിൻഭാഗത്ത് ഏറ്റ അടിയെ തുടർന്നു തലയോട്ടിയിൽ ദ്വാരം വീണിട്ടുണ്ട് . ഇതാണു മരണ കാരണമെന്നാണു റിപ്പോർട്ട്. വീട്ടുജോലിക്കാരിയുടെ മൃതദേഹം അടുക്കളയിൽ നിന്നും മാതാവിന്റെ മൃതദേഹം കിടപ്പുമുറിയിൽ നിന്നുമാണു കണ്ടെത്തിയത് .

ആക്രമണത്തിനിരയായ രണ്ടു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു . കൃത്യത്തിനു ശേഷം പ്രതി തന്നെയാണു പൊലീസിൽ വിളിച്ചു സംഭവം അറിയിച്ചത് . താമസ കേന്ദ്രവും വിവരവും നൽകിയ ഇദ്ദേഹം ആംബുലൻസും ആവശ്യപ്പെട്ടിരുന്നു.

English Summary : Saudi youth beat his mother and maid to death with a hammer 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com