ലഹരി മരുന്ന് കടത്താനുള്ള ശ്രമം അതിർത്തി സേന പരാജയപ്പെടുത്തി
Mail This Article
×
റിയാദ് ∙ സൗദിയിലേക്ക് ലഹരി മരുന്ന് കടത്താനുള്ള ശ്രമം അതിർത്തി സേന പരാജയപ്പെടുത്തി . 70 ടൺ ഖാത്തും, 1.6 ടണ്ണിലധികം ഹാഷിഷുമാണ് പിടികൂടിയത്. ഇത് കടത്താൻ ശ്രമിച്ച 70 പേരെ അറസ്റ്റ് ചെയ്തു.
നജ്റാൻ , ജിസാൻ , അസീർ മേഖലകളിലെ കരാതിർത്തി വഴി ലഹരി മരുന്ന് കടത്താൻ ശ്രിക്കുന്നതിനിടെയാണ് പിടികൂടിയതെന്ന് അതിർത്തി സുരക്ഷ സേന ഔദ്യോഗിക വക്താവ് മിസ്ഫിർ അൽ ഖരീനി പറഞ്ഞു. പിടിയിലായ 70 പേരിൽ 33 പേർ സൗദി പൗരന്മാരാണ്. 17 പേർ യെമനികളും 20 പേർ ഇത്യോപ്യക്കാരുമാണ്.
പ്രതികള്‍ക്കെതിരായ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കുകയും കള്ളക്കടത്ത് സാമഗ്രികൾ അതോറിറ്റിക്ക് കൈമാറുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.