ADVERTISEMENT

ബുറൈദ∙ ബുറൈദ ഈന്തപ്പഴ ഉത്സവം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ ആഴ്ചയിൽ 62 ദശലക്ഷം റിയാലിന്റെ വിൽപന രേഖപ്പെടുത്തി.

സ്ഥിതിവിവര കണക്കനുസരിച്ച്, 3,000 ടണ്ണിലേറെ വിവിധ തരം ഈന്തപ്പഴങ്ങൾ നിറച്ച 9,000 ത്തിലധികം വാഹനങ്ങൾ വിപണിയിൽ എത്തിയിട്ടുണ്ട്. 45 ലേറെ തരം ഈന്തപ്പഴങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ഉത്സവം ഖസിം ഗവർണർ ഫൈസൽ ബിൻ മിഷാൽ രാജകുമാരന്റെ പിന്തുണയോടെയാണു നടക്കുന്നതെന്നു മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ റജെഹി പറഞ്ഞു.

buraida-dates-fest-2

 

buraida-dates-fest-3

ഖസിമിന്റെ ഈത്തപ്പഴ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒട്ടേറെ പ്രവർത്തനങ്ങളും സ്കീമുകളും പരിപാടിയിൽ അവതരിപ്പിക്കുന്നുണ്ട്. അറബ്, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളെയും നിക്ഷേപകരെയും കയറ്റുമതിക്കാരെയും ആകർഷിക്കുകയാണു ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. നാലായിരത്തോളം യുവാക്കളും സ്ത്രീകളും കുടുംബങ്ങളും തങ്ങളുടെ കൈകൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിൽക്കാൻ ഫെസ്റ്റിവലിൽ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.

 

അതേസമയം ഹജ്, ഉംറ തീർഥാടകരുടെ തിരക്ക് കാരണം മദീനയിൽ ഈന്തപ്പഴങ്ങൾക്കു പ്രത്യേകിച്ച് അജ്‌വ ഈന്തപ്പഴത്തിന് ആവശ്യക്കാർ ഗണ്യമായി വർധിച്ചു. അജ്‌വ, സഫാവി, മെജ്‌ദൂൽ, അൻബറ, സാഗായി, ബർണി, മബ്റൂം എന്നിവയുൾപ്പെടെ വിവിധ തരം ഈന്തപ്പഴങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് മദീന പ്രശസ്തമാണ്. അജ്‌വ, മെജ്‌ദൂൽ, സഫാവി ഈന്തപ്പഴങ്ങളുടെ വിളവെടുപ്പ് കാലവും ആരംഭിച്ചു. മദീനയിലെ ഈന്തപ്പഴ വിപണികളിലേക്ക് ഏകദേശം 4 ദശലക്ഷം മരങ്ങൾ വിളവെടുക്കുമെന്ന് മദീനയിലെ ഇൗന്തപ്പഴ കോഓപറേറ്റീവ് സൊസൈറ്റി ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റദാദി പറഞ്ഞു.

English Summary : Dates sale in Buraidah exceeded 62 million riyals within seven days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com