അവധി ദിവസങ്ങൾ മൂന്നു ദിവസമാക്കിയതോടെ ഷാർജയിൽ വാഹനാപകടങ്ങൾ കുറഞ്ഞു

accident
SHARE

ഷാർജ ∙ വാരാന്ത്യ അവധി ദിവസങ്ങൾ മൂന്നു ദിവസമാക്കിയതോടെ ഷാർജയിൽ വാഹനാപകടങ്ങൾ കുറഞ്ഞതായി കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ മൂന്നുമാസങ്ങളിൽ  വാഹനാപകടങ്ങൾ 40 ശതമാനം കുറഞ്ഞതായി ഷാർജ കൗണ്‍സിൽ യോഗത്തിൽ അവതരിപ്പിച്ച പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 

യുഎഇയിൽ പ്രവൃത്തി ദിനങ്ങൾ നാലരയാക്കി ചുരുക്കിയപ്പോൾ ഷാർജ അത് നാല് ദിവസമാക്കുകയായിരുന്നു. ഇതനുസരിച്ച് വെള്ളി, ശനി, ഞായർ ദിനങ്ങളിൽ ഷാർജയിൽ അവധിയാണ്. പ്രവൃത്തി സമയം ദീർഘിപ്പിച്ചാണ് അവധിദിവസങ്ങളിലെ  സമയനഷ്ടം നികത്തിയത്. ജനുവരി മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ക്രമീകരണം ജീവനക്കാരുടെ മനോഭാവത്തിൽ ഗുണകരമായ മാറ്റത്തിന് കാരണമായെന്നും ഇതുവഴി ഉൽപാദനക്ഷമത വർധിച്ചെന്നുമാണ് വിലയിരുത്തൽ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}