മലയാളി യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

shihab
SHARE

അബുദാബി ∙ കാടാമ്പുഴ മാറാക്കട പഞ്ചായത്ത് പറപ്പൂർ സ്വദേശി മുക്രിയൻ ഷിഹാബുദ്ദീൻ (40) അബുദാബിയിൽ വാഹാനാപകടത്തിൽ മരിച്ചു.

അബുദാബി നാഷനൽ ഓയിൽ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.  ജോലി സ്ഥലത്തേക്ക് പോകവേ ഓഫ് റോഡിൽ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ സനയ്യ മേഖല അംഗമാണ്.

മുക്രിയൻ യഹ്‌യയുടെയും നഫീസയുടെയും മകനായ ഷിഹാബുദ്ദീൻ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ഭാര്യ: റൈഹാനത്ത്. മക്കൾ: ഫാത്തിമ ഷബൂബ(8), സിയ ഫാത്തിമ(5), ഷിഹാൻ മുഹമ്മദ്(2). സഹോദരങ്ങൾ: നാസർ, നദീറ, ബുഷറ.

ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് (വ്യാഴം) എയർ ഇന്ത്യ എക്സ്പ്രസിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}