ADVERTISEMENT

ഷാർജ∙ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാഗമായി ഷാർജയിലെ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യൻ ബിസിനസ് സംരംഭങ്ങൾക്ക് ക്ഷണം. ഇന്ത്യയുമായുള്ള വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്യുന്നതിന് ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഷാർജ – ഇന്ത്യ ബിസിനസ് ഫോറം സംഘടിപ്പിച്ചു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻസ്ട്രിയിൽ പ്രതിനിധികൾ ഉൾപ്പെടെ 50 ബിസിനസ് സംരംഭകർ പരിപാടിയിൽ പങ്കെടുത്തു. യുഎഇ-ഇന്ത്യ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഫോറം വഴി ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് ഷാർജ ചേംബറിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ബിസിനസ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് മുഹമ്മദ് ഷത്താഫ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com