ADVERTISEMENT

ഷാർജ ∙  വേനൽക്കാലത്ത് വീട്ടിലൊതുങ്ങിക്കൂടാതെ ക്രിയാത്മകമാക്കാൻ പുറംലോകത്തേക്ക് ക്ഷണിച്ച്  ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. കുട്ടികൾക്കായുള്ള ശിൽപശാലകളും വിനോദപരിപാടികളും അടക്കം ഒട്ടേറെ വിശേഷങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. വേനൽക്കാലത്ത് കുടുംബസമേതം സന്ദർശിക്കാവുന്ന ഷാർജയിലെ ആറ് വിനോദകേന്ദ്രങ്ങൾ

foam-Activity-at-Al-Montazah-Parks

 

1  അൽ മുൻതസ പാർക്കിലെ ജലകേളികൾ

Mleiha--Educational-workshops

 

മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന റൈഡുകളും, വിനോദങ്ങളുമടങ്ങുന്ന തീം പാർക്കാണ് അൽ മുൻതസ. വേനൽക്കാലത്ത് കുട്ടികൾക്കായി പ്രത്യേക സെക്‌ഷനുകളും ശിൽപശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ചകളിൽ ലേഡീസ് ഡേയായി ആചരിച്ച്, സ്ത്രീകൾക്കു മാത്രം പ്രവേശനമനുവദിക്കുന്ന പാർക്കിൽ, അന്നേ ദിവസം പ്രത്യേക സംഗീതപരിപാടികളും ഡിജെയും ഒരുക്കുന്നുണ്ട്. വേനൽക്കാലത്തിന് അവസാനം കുറിക്കുന്ന സെപ്റ്റംബർ വരെ ഈ പ്രത്യേകപരിപാടികളുണ്ടാവും.

Splash-Park-Al-Majaz

ശിലായുഗക്കാഴ്ചകളിലേക്ക് ക്ഷണിച്ച് മെലീഹ

അറിവും വിനോദവും ഒരുപോലെ സമ്മേളിപ്പിക്കുന്ന പ്രത്യേക ശിൽപശാലകളാണ് മെലീഹ ആർക്കിയോളജി സെന്ററിലെ വിശേഷങ്ങളിലൊന്ന്. പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ചും നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്നവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളെക്കുറിച്ചുമെല്ലാം മനസ്സിലാക്കാവുന്ന സെക്‌ഷനുകൾഇതിന്റെ ഭാഗമായുണ്ട്. ചരിത്രശേഷിപ്പുകൾ പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയവും സന്ദർശിക്കാം.

Al-Noor-Island-Walkways

അൽ മജാസ് വാട്ടർഫ്രണ്ടിലെ സ്പ്ലാഷ് പാർക്ക്

വേനൽക്കാല വൈകുന്നേരങ്ങളിൽ കുട്ടികളുമായി പുറത്തിറങ്ങാൻ പറ്റിയ ഇടമാണ് അൽ മജാസ് വാട്ടർഫ്രണ്ട്. പല നാടുകളിലെ രുചികളൊരുക്കുന്ന റസ്റ്ററന്റുകളും ഖാലിദ് ലഗൂണിന്റെ മനോഹര കാഴ്ചയും മാത്രമല്ല, ധാരാളം വിനോദങ്ങളും ഇവിടെയുണ്ട്. വെള്ളം ചിതറിത്തെറിക്കുന്ന മിനി സ്പ്ലാഷ് പാർക്കും തടാകത്തിലൂടെയുള്ള കയാക്കിങ്ങും ബോട്ട് സവാരിയുമെല്ലാം സഞ്ചാരികളെകാത്തിരിക്കുന്നു.

Creative-workshops-at-Al-Qasba

പ്രകൃതിയെ അറിഞ്ഞുനടക്കാം, അൽ നൂർ ദ്വീപിലൂടെ

നഗരമധ്യത്തിൽ നിലകൊള്ളുമ്പോഴും നിശബ്ദമായൊരു കൊച്ചുകാടിന്റെ പ്രതീതി പകരുന്നയിടമാണ് അൽ നൂർ ദ്വീപ്. തിരക്കും ബഹളവും മാത്രമല്ല, വേനൽച്ചൂടും ഈ ദ്വീപിലേയ്ക്ക് അധികം കടന്നുകയറാറില്ല. പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന നടവഴികളും ശിൽപങ്ങളും അസ്തമയക്കാഴ്ച കണ്ടിരിക്കാൻ പാകത്തിലുള്ള ഊഞ്ഞാലുമെല്ലാംഇവിടത്തെ വിശേഷങ്ങളാണ്. അഞ്ഞൂറിലധികം ചിത്രശലഭങ്ങളുള്ള ബട്ടർഫ്ലൈ ഹൗസാണ് മറ്റൊരു വിശേഷം. വേനൽക്കാലം പ്രമാണിച്ച് ടിക്കറ്റ് നിരക്കിൽ ഇപ്പോൾ ഇളവുകളുമുണ്ട്.

അൽ ഖസ്ബയിലെ സർഗാത്മക ശിൽപ്പശാലകൾ

വിജ്ഞാനവും വിനോദവും സമ്മേളിക്കുന്ന നിരവധി ശിൽപശാലകളാണ് ‘സൺസേഷനൽ’ സമ്മർ ക്യാംപിൽ കുട്ടികൾക്കായി അൽ ഖസ്ബ വിനോദകേന്ദ്രത്തിന്റെ കീഴിൽ ഒരുക്കിയിരിക്കുന്നത്. രുചികേന്ദ്രങ്ങളും ബോട്ട് സവാരിയും കുട്ടികൾക്കായുള്ള ഫൺ ഹൗസുമുള്ള ഖസ്ബയിൽ, കലാപ്രദർശനങ്ങൾ നടക്കുന്ന മരായാ ആർട് സെന്ററുമുണ്ട്. സൗജന്യപ്രവേശനമുള്ള ഈ കലാകേന്ദ്രത്തിൽ പ്രശസ്തകലാകാരന്മാരുടെ സൃഷ്ടികളും ആസ്വദിക്കാം.

കടൽക്കാഴ്ചകളും അറിവുകളും എന്നാൽ ഖോർഫക്കാൻ തീരം

കടലിനെക്കുറിച്ചുള്ള കൂടുതൽ അറിവ് പകരുന്ന ശിൽപശാലകളാണ് ഖോർഫക്കാൻ ബീച്ച് തീരത്ത് ഈ വേനൽക്കാലത്ത് കുട്ടികളെ കാത്തിരിക്കുന്നത്. മുതിർന്നവർക്കായി കയാക്കിങ്ങുമുണ്ട്. യുഎഇയിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നാണ് ഖോർഫക്കാൻ.

ബുക്കിങ്ങുനു കൂടുതൽ വിവരങ്ങൾക്കുമായി www.discovershurooq.ae എന്ന വെബ്സൈറ്റ്, അതത് വിനോദകേന്ദ്രങ്ങളുടെ സാമൂഹികമാധ്യമ പേജ് എന്നിവ സന്ദർശിക്കുക.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com