സ്പാനിഷ് പൗരൻ സൗദിയിൽ അറസ്റ്റിൽ
Mail This Article
×
ജിദ്ദ∙ അജ്ഞാത കേന്ദ്രങ്ങളിൽ നിന്നു ഫണ്ട് സ്വീകരിച്ച്, ജോലി ചെയ്തിരുന്ന വാണിജ്യ കമ്പനിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതിനു സ്പാനിഷ് പൗരനെ ജിദ്ദ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് 305,893 റിയാലിന്റെ കറൻസികൾ കണ്ടെടുത്തു.
പണം രാജ്യത്തിനു പുറത്തേക്കു കൈമാറിയതായും കണ്ടെത്തി. കുറ്റക്കാരനെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പിന്നീടു പബ്ലിക് പ്രോസിക്യൂഷനു കൈമാറുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.