ADVERTISEMENT

ദോഹ∙ മൊനാകോ ഡയമണ്ട് ലീഗില്‍ ഹൈജംപില്‍ ഖത്തറിന്റെ ഒളിംപിക്-ലോക ചാംപ്യന്‍ മുതാസ് ഇസ ബര്‍ഷിമിന് സ്വര്‍ണം.

ഇന്നലെ നടന്ന മത്സരത്തില്‍ 2.30 മീറ്റര്‍ ഉയരം കുറിച്ചാണ് ബര്‍ഷിം ഒന്നാമതെത്തിയത്. ദക്ഷിണ കൊറിയയുടെ സാഘിയോക് വൂ (2.30മീറ്റര്‍) രണ്ടാമതും ന്യൂസിലൻഡിന്റെ ഹാമിഷ് കെര്‍ (2.25 മീറ്റര്‍) മൂന്നാമതുമെത്തി. 

ജൂലൈയില്‍ അമേരിക്കയിലെ യൂജിനില്‍ നടന്ന 18-ാമത് ഐഎഎഫ് ലോക അത്‌ലീറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 2.37 മീറ്റര്‍ ഉയരം മറി കടന്നാണ് മൂന്നാം തവണയും ലോക ചാംപ്യന്‍  കിരീടം ബര്‍ഷിം  നിലനിര്‍ത്തിയത്. ഒപ്പം ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡലില്‍ ഹാട്രിക് നേടിയ ആദ്യ ഹൈജംപ് താരമെന്ന ബഹുമതിയും ബര്‍ഷിം സ്വന്തമാക്കിയിരുന്നു.

2016 ല്‍ റിയോ, 2012 ലണ്ടന്‍ ഒളിപിംക്സുകളില്‍ വെള്ളി മെഡല്‍ നേടിയ ബര്‍ഷിം ടോക്കിയോ ഒളിംപിക്സില്‍ ഇറ്റലിയുടെ ജിയാന്‍മാര്‍കോ ടാംബേരിയ്ക്കൊപ്പമാണ് സ്വര്‍ണം പങ്കിട്ടത്.

English Summary : Qatar's Mutaz Barshim triumphs in Monaco Diamond League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com