ADVERTISEMENT

മക്ക∙ഹജ് തീർഥാടകർ ഇൗ മാസം 13നുള്ളിൽ രാജ്യം വിടണമെന്നു സൗദി ഹജ്– ഉംറ മന്ത്രാലയം. വിദേശത്തു തീർഥാടകർക്കു സേവനങ്ങൾ നൽകുന്ന തവാഫ കമ്പനികൾ തീർഥാടകരുടെ പുറപ്പെടൽ സമയക്രമം പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

തീർഥാടകരുടെ അവസാന സംഘങ്ങളുടെ യാത്ര സുഗമമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു കമ്പനികൾക്കു മുന്നറിയിപ്പ് നൽകി. ഹജ് സീസണിൽ നടപ്പിലാക്കിയ പ്രവർത്തന പദ്ധതികൾക്കനുസൃതമായി സൗദി അറേബ്യയിലേക്കു വരുന്ന തീർഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും കമ്പനികൾ ഉറപ്പാക്കണം.  രാജ്യത്തിനുള്ളിൽ അവശേഷിക്കുന്ന എല്ലാ തീർഥാടകരും  യാത്രകൾ സംഘടിപ്പിച്ച കമ്പനികളിൽ നിന്നു ഗതാഗത, താമസ വിശദാംശങ്ങൾ പരിശോധിക്കണമെന്നു മന്ത്രാലയം ഓർമിപ്പിച്ചു.

English Summary: Saudi Ministry asks Hajj pilgrims to leave the country by 13th of this month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com