ADVERTISEMENT

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 861 പേർക്കുകൂടി കോവിഡ് ബാധിച്ചതായും 887 പേർകൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 

 

ആകെ രോഗികൾ: 10,02,306  രോഗമുക്തി നേടിയവർ ആകെ: 9,81,065. ആകെ മരണം–2,339.  ചികിത്സയിലുള്ളവർ: 18,902. വിവിധ രാജ്യക്കാരാണ് പുതുതായി രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് ൽകുന്നതെന്നും അധികൃതർ പറഞ്ഞു. 

 

2,40,811 ആർടിപിസിആർ പരിശോധനകൾ കൂടി 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,811 പേർക്കുകൂടി ആർടിപിസിആർ പരിശോധനകൾ നടത്തിയതായി  ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ, ആകെ പരിശോധനകൾ 179.4 ദശലക്ഷം പിന്നിട്ടുവെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com