ജിദ്ദ∙ ജിദ്ദയിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്ഫോടക വസ്തു ഉപയോഗിച്ചു സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
ജിദ്ദ നഗരത്തിലെ അൽ സമീർ പരിസരത്താണു സംഭവം. സ്‌ഫോടനത്തിൽ ഒരു പാക്കിസ്ഥാൻ സ്വദേശിക്കും മൂന്നു സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റതായാണു റിപ്പോർട്ടുകൾ.
അബ്ദുല്ല ബിൻ സായിദ് അബ്ദുൽറഹ്മാൻ അൽ ബക്രി അൽ ഷെഹ്‌രിയാണ് കൊല്ലപ്പെട്ടയാൾ. കഴിഞ്ഞ ഏഴു വർഷമായി രാജ്യത്തു സുരക്ഷാ വിഭാഗം തിരയുന്ന ആളാണിയാൾ. തീവ്രവാദിയാണെന്നു സൗദി സേന പറയുന്ന ഇയാൾ ജിദ്ദയിൽ സുരക്ഷാ സേന അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ധരിച്ചിരുന്ന ചാവേർ വസ്ത്രം പൊട്ടിത്തെറിച്ചതായി സൗദി അറേബ്യയുടെ സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസി പ്രസ്താവനയിൽ പറഞ്ഞു.