ADVERTISEMENT

റിയാദ് ∙ വാദി അൽ ദവാസിർ ഗവർണറേറ്റിൽ ഭിന്നശേഷിയുള്ള കുട്ടിയെ അതിക്രൂരമായി ആക്രമിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു. കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈജിപ്്ഷ്യൻ സ്വദേശി കുട്ടിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

കുട്ടിയെ ആക്രമിച്ചയാളെ ഉടൻ അറസ്റ്റ് ചെയ്യാൻ സൗദി അറ്റോർണി ജനറൽ ഷെയ്ഖ് സൗദ് അൽ മുഅജബ് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. കുട്ടിയെ ഒരാൾ ആക്രമിച്ചതുൾപ്പെടെയുള്ള വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത് സംബന്ധിച്ച് മോണിറ്ററിങ് സെന്റർ പരാതി നൽകിയതായി പബ്ലിക് പ്രോസിക്യൂഷനിലെ ഔദ്യോഗിക കേന്ദ്രം അറിയിച്ചു. 

sheikh-saud-al-mujab
സൗദി അറ്റോർണി ജനറൽ ഷെയ്ഖ് സൗദ് അൽ മുഅജബ്

തുടർന്ന്, ക്രിമിനൽ നടപടി നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇത്തരം കേസുകൾ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണത്തിനായി കൈമാറ്റം ചെയ്യാനും നടപടി സ്വീകരിക്കാനും കോടതിയെ സമീപിക്കാനും നിയമത്തിൽ വ്യവസ്ഥകളുണ്ട്. കുറ്റകൃത്യത്തിന് ഏറ്റവും കഠിനമായ ശിക്ഷ നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

English Summary : Expat arrested in Saudi for assaulting child with disabilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com