ഖത്തര്‍ ലോകകപ്പിന് ഇനി 100 നാള്‍; ഒരു ദിനം മുൻപേ, നവംബര്‍ 20ന് തുടക്കം

al-bayt-stadium
അൽബെയ്ത് സ്റ്റേഡിയം.
SHARE

ദോഹ ∙ ഫിഫ ഖത്തര്‍ ലോകകപ്പിന് നവംബര്‍ 20ന് തുടക്കമാകും. ഇനി കൃത്യം 100 നാള്‍. ലോകകപ്പിന്റെ 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങള്‍ക്കിടയില്‍ ആരാധകരുടെ ആവേശത്തിന് ആക്കം കൂട്ടിയാണ് ലോകകപ്പ് ഒരു ദിനം മുന്‍പേ തുടങ്ങുമെന്ന ഫിഫയുടെ പ്രഖ്യാപനം.

ആതിഥേയ രാജ്യമായ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ഫിഫ ഖത്തര്‍ ലോകകപ്പിന് തുടക്കമാകുന്നത്. 20ന് വൈകിട്ട് 7.00ന് അല്‍ഖോറിലെ അല്‍ ബെയ്ത് സ്‌റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുന്നത്. നേരത്തെ നവംബര്‍ 21 നായിരുന്നു ലോകകപ്പിന് തുടക്കമിടാന്‍ നിശ്ചയിച്ചിരുന്നത്. അന്നേ ദിവസം രാവിലെയും ഉച്ചയ്ക്കുമായി നടക്കുന്ന മത്സരങ്ങള്‍ക്ക് ശേഷമാണ് ആതിഥേയരായ ഖത്തറിന്റെ മത്സരം ഉദ്ഘാടന മത്സരമാക്കിയത്. 

എന്നാല്‍ അറബ് ലോകത്തെ പ്രഥമ ലോകകപ്പ് ആയതിനാല്‍ ആതിഥേയ രാജ്യമായ ഖത്തറിന്റെ ലോകകപ്പ് മത്സരം ആദ്യം തന്നെ ഒറ്റ ഇവന്റായി നടത്തണമെന്ന ഖത്തറിന്റെ ആവശ്യപ്രകാരമാണ് ഒരു ദിവസം മുന്‍പേ ലോകകപ്പ് തുടങ്ങാന്‍ ഫിഫ ബ്യൂറോ കൗണ്‍സില്‍ തീരുമാനിച്ചത് എന്നാണ് വിവരം. വിശദമായ വിലയിരുത്തലിന് ശേഷമാണ് പ്രഖാപനം. 

പുതിയ ഭേദഗതി പ്രകാരം 21ന് ഉച്ചയ്ക്ക് 1.00ന് നടക്കേണ്ടിയിരുന്ന സെനഗലും നെതര്‍ലന്റും തമ്മിലുള്ള മത്സരം വൈകിട്ട് 7.00 ലേയ്ക്ക് മാറ്റിയിട്ടുണ്ട്. സ്റ്റേറ്റസ്, ട്രാന്‍സ്ഫര്‍ ഓഫ് പ്ലയേഴ്‌സ് എന്നിവ സംബന്ധിച്ച ചട്ടങ്ങള്‍ മുന്‍നിശ്ചയിച്ചതു പ്രകാരം തന്നെ നവംബര്‍ 14 തന്നെയായിരിക്കും. റീ-ഷെഡ്യൂള്‍ ചെയ്ത മത്സരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മത്സര ടിക്കറ്റ് എടുത്തവര്‍ക്ക് ഇ-മെയില്‍ മുഖേന അറിയിക്കും. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറിലെ 8 സ്റ്റേഡിയങ്ങളിലായാണ് ഫിഫ ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുക.

English Summary : FIFA World Cup Qatar 2022's official start date confirmed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA