ADVERTISEMENT

ദുബായ് ∙ വിവിധ കേന്ദ്രങ്ങളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കുന്ന ദുബായ് കാൻ പദ്ധതിയുടെ ഭാഗമായുള്ള സ്റ്റേഷൻ അൽ ഖുദ്രയിൽ തുറന്നു. തിരക്കേറിയ സൈക്ലിങ് പാതയുള്ള ഇവിടെ സൈക്കിൾ യാത്രികർക്കും മറ്റും കുപ്പികളിൽ വെള്ളം നിറയ്ക്കാനും സൗകര്യമുണ്ട്. 

പരിസ്ഥിതിസൗഹൃദ കുപ്പികളുടെ ഉപയോഗം കൂട്ടാനും പദ്ധതി ലക്ഷ്യമിടുന്നു. വർഷാവസാനത്തോടെ 50 പുതിയ പൊതു സ്റ്റേഷനുകൾ സജ്ജമാക്കും. ഇതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 90 ആകും.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫെബ്രുവരിയിൽ തുടക്കമിട്ട 'ദുബായ് കാൻ’ പദ്ധതിക്ക് വൻ സ്വീകാര്യതയാണു ലഭിച്ചത്. ഇതുവഴി 500 മില്ലിയുടെ 10 ലക്ഷത്തിലേറെ പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാനായി. ഹോട്ടലുകൾ, മാളുകൾ, ഉല്ലാസ കേന്ദ്രങ്ങൾ തുടങ്ങിയവ ഇതുമായി സഹകരിക്കുന്നു.

English Summary : GMG inaugurates Al Qudra water station as part of the Dubai Can initiative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com