ദുബ തുറമുഖത്തിന്റെ നടത്തിപ്പ് നിയോം കമ്പനിക്ക് കൈമാറും

duba-port
SHARE

ജിദ്ദ ∙ സൗദി തുറമുഖ അതോറിറ്റി (മവാനി) ദുബ തുറമുഖത്തിന്റെ നടത്തിപ്പ് നിയോം കമ്പനിക്ക് കൈമാറും. തുറമുഖത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും, സർക്കാർ ഏജൻസികളുമായും സ്വകാര്യ മേഖലയുമായുള്ള ബന്ധങ്ങൾക്കും നിയോം മാനേജ്‌മെന്റ് ഉത്തരവാദിയായിരിക്കുമെന്ന് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.

തുറമുഖത്തെ മറ്റു സൗദി തുറമുഖങ്ങളുമായി യോജിപ്പിച്ച് പ്രവർത്തനത്തിനുള്ള ചട്ടങ്ങളും നിയമനിർമ്മാണങ്ങളും പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്നത് തുടരും. എല്ലാ കപ്പലുകളുടെയും മേൽനോട്ട ചുമതല നിർവഹിക്കുമെന്നും മവാനി പറഞ്ഞു.

തബൂക്ക് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന വടക്കൻ ചെങ്കടൽ തീരത്തുള്ള ഒരു ചെറിയ നഗരമാണ് ദുബ. സൂയസ് കനാലിന് ഏറ്റവും അടുത്തുള്ള തുറമുഖമാണിത്. ‘ചെങ്കടലിന്റെ മുത്ത്’ എന്ന് വിളിക്കപ്പെടുന്ന ഈ തുറമുഖം രാജ്യത്തിന്റെ വടക്കൻ പടിഞ്ഞാറൻ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു.  ദുബയിൽ നിന്ന് ഈജിപ്തിലേക്കും ജോർദാനിലേക്കും കപ്പലുകൾ സർവീസ് നടത്തുന്നുണ്ട്.

English Summary : MAWANI announces transfer of Duba Port management to NEOM

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}