ADVERTISEMENT

ജിദ്ദ ∙ ജിദ്ദയിൽ സ്വയം പൊട്ടിത്തെറിച്ച് മരിച്ച സൗദി പൗരൻ അബ്ദുല്ല ബിന്‍ സൈദ് അബ്ദുറഹ്മാന്‍ അല്‍ ബക്‌രി അല്‍ ശഹ്‌രി അബഹയിലെ എമര്‍ജന്‍സി ഫോഴ്‌സ് പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടന കേസിലെ പ്രതിപ്പട്ടികയിലെ ഏക പിടികിട്ടാപ്പുള്ളി. സൗദി സുരക്ഷാ വിഭാഗം വക്താവാണ് ഇക്കാര്യം അറിയിച്ചത്.

ഒൻപതാമത്തെ പ്രതിയായ ഇയാളെ പിടികൂടാന്‍ സുരക്ഷാ സേന ശ്രമിക്കുന്നതിനിടെയാണ് ജിദ്ദയിലെ താമസ സ്ഥലത്ത് ഇയാള്‍ സ്വയം പൊട്ടിത്തെറിച്ച് മരിച്ചത്. പ്രതിപ്പട്ടികയിലെ മറ്റ് എട്ടുപേരേയും നേരത്തെ തന്നെ പിടികൂടിയിരുന്നു.

2015നാണ് അബഹയിലെ എമര്‍ജന്‍സി ഫോഴ്‌സ് പള്ളിയില്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ഉച്ചയ്ക്ക് പ്രാർഥനാ സമയത്തുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് അന്ന് ജീവൻ നഷ്ടമായിരുന്നു. അഞ്ചു പേര്‍ എമര്‍ജന്‍സി ഫോഴ്‌സില്‍പ്പെട്ടവരും ആറു പേര്‍ ഹജ് ട്രൈനിങ് കോഴ്‌സില്‍ പരിശീലനം നടത്തുന്നവരും നാലു ബംഗ്ലാദേശ് സ്വദേശികളുമാണ് കൊല്ലപ്പെട്ടത്. യൂസുഫ് സുലൈമാന്‍ എന്നയാളാണ് അന്ന് ബെൽറ്റിൽ സ്‌ഫോടക വസ്തു ഘടിപ്പിച്ചു അബഹയിലെ എമര്‍ജന്‍സി ഫോഴ്‌സ് പള്ളിയില്‍ ചാവേറായത്.

saudi-blast
2015ലെ സ്ഫോടനക്കേസിലെ പ്രതികൾ.

സയീദ് അയ്ദ് അൽ ദുവൈർ അൽ ഷഹ്റാനി, ത്വായിഹ് സാലിം യുസ്ലിം അൽ സിയാരി, അബ്ദുൽ അസീസ് അഹമ്മദ് മുഹമ്മദ് അൽ ബക്രി അൽ ഷഹി, ഇഖാബ് മുഅജിബ് ഖസാൻ അൽ ഉതൈബി, മാജിദ് സായിദ് അബ്ദു റഹ്മാൻ അൽ ബക്രി അൽ ഷെഹരി, മുബാറക് അബ്ദുല്ല ഫഹാദ് അൽ വദ്ആനി അൽ ദോസരി, മുഹമ്മദ് സുലൈമാൻ റഹ്യാൻ അൽ സഖി അൽ അൻസി, മുതീഅ് സാലിം യസ്ലിം അൽ സൈഅരി എന്നിവരാണ് ഈ കേസിലെ മറ്റു പ്രതികള്‍.

English Summary: Terrorism suspect blew himself up in Jeddah injuring four

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com