ADVERTISEMENT

ദുബായ് ∙ പഠിച്ചു മിടുക്കിയായി പൊലീസ് ഉദ്യോഗസ്ഥയാകണമെന്ന 6 വയസ്സുകാരിയുടെ സ്വപ്നം കയ്യോടെ സഫലമാക്കി ദുബായ് പൊലീസ്. അറബ് ബാലിക ഹൂദ് ഹദാദിനു പിറന്നാൾ മധുരം കൂടിയായി ഈ അപൂർവ ഭാഗ്യസമ്മാനം.

 

ഒരു ദിവസത്തേക്കു പൊലീസ് ഓഫിസറായി നിയമനം ലഭിച്ച കുട്ടി, യൂണിഫോം ധരിച്ച് ആഡംബര വാഹനത്തിൽ പട്രോളിങ് നടത്തുകയും ചെയ്തു. കൈ നിറയെ സമ്മാനങ്ങൾ വേറെയും. ഹൂദിന്റെ ആഗ്രഹം സെക്യൂരിറ്റി അവയർനെസ് ഡിപ്പാർട്മെന്റിനെ അറിയിച്ച രക്ഷിതാക്കൾക്കും ആഘോഷത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.

 

കുട്ടിപ്പൊലീസിന്റെ എല്ലാ സംശയങ്ങൾക്കും മുതിർന്ന ഉദ്യോഗസ്ഥർ മറുപടി നൽകി. പൊലീസ് സംഘം കുട്ടിയുടെ സ്കൂളിലെത്തി കൊച്ചു കൂട്ടുകാരോടൊപ്പവും കൂടി. അവർക്കുമുണ്ടായിരുന്നു ഇരട്ടി മധുരമുള്ള സമ്മാനം-പൊലീസ് കെ9 വിഭാഗമൊരുക്കിയ പ്രത്യേക പരിപാടി.

 

ശ്വാനസംഘത്തിന്റെയും മറ്റും ദൗത്യങ്ങൾ ഉൾപ്പെടുത്തിയുള്ള പരിപാടിയാണിത്. 'കുട്ടികളുടെ ആഗ്രഹം സഫലീകരിക്കുക' എന്ന പ്രമേയത്തിലുള്ള പദ്ധതിയുടെ ഭാഗമായാണിത്. കുട്ടികളിൽ സന്തോഷവും സംതൃപ്തിയും വളർത്തി ആത്മവിശ്വാസവും ദിശാബോധവും വളർത്തിയെടുക്കാൻ  ലക്ഷ്യമിട്ടാണ് പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com