ADVERTISEMENT

മസ്കത്ത്∙  അസ്ഥിര കാലാവസ്ഥ തുടരുന്ന ഒമാനിലെ ദോഫാർ മേഖലയിൽ ശക്തമായ പൊടിക്കാറ്റ്. ആദം-ഹൈമ-തുംറൈത് റോഡിൽ ദൂരക്കാഴ്ച കുറവായതിനാൽ വാഹനയാത്രക്കാർ ജാഗ്രത പുലർത്തണമെന്നു പൊലീസ് മുന്നറിയിപ്പ് നൽകി. കൂടുതൽ പട്രോളിങ് സംഘങ്ങളെ നിയോഗിച്ചു.

 

വാഹനങ്ങൾ അമിതവേഗം ഒഴിവാക്കുകയും മതിയായ അകലം പാലിക്കുകയും വേണം. വാഹനങ്ങൾ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതും അപകടകാരണമാകുന്നതായി ചൂണ്ടിക്കാട്ടി.

 

അതേസമയം, തെക്കൻ ഷർഖിയ, വടക്കൻ ഷർഖിയ, അൽ വുസ്ത, അൽ ദാഖ് ലിയ, തെക്കൻ ബാത്തിന, അൽ ദാഹിറ ഗവർണറേറ്റുകളിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും  സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com