ADVERTISEMENT

മക്ക∙ എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും ഗ്രാൻഡ് മോസ്ക്കിലേക്കു പ്രവേശനം അനുവദിച്ചതായി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. മാതാപിതാക്കൾക്ക് കുട്ടികളുമായി പള്ളിക്കുള്ളിലേക്കു കയറാം. 5 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഈറ്റ്മർന ആപ്ലിക്കേഷൻ വഴി പെർമിറ്റ് എടുക്കണം. 5 വയസ്സിൽ താഴെയുള്ള കുട്ടികളുമായി പള്ളിയിൽ കയറുന്നതിന് പ്രത്യേക പെർമിറ്റിന്റെ ആവശ്യമില്ല. മദീന പ്രവാചകപള്ളിയിലെ റൗദ ഷെരീഫിനുള്ളിൽ പ്രാർഥന നടത്താനുള്ള സമയം 10 മിനിറ്റ് മാത്രമാണെന്നും മന്ത്രാലയം അറിയിച്ചു.

പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ തവക്കൽന അല്ലെങ്കിൽ ഇറ്റ്മർന ആപ് വഴി പെർമിറ്റ് നേടണം. മക്കയിലെ പള്ളിയിൽ ഉംറ നിർവഹിക്കുന്നതിനും റൗദയിൽ നമസ്‌കരിക്കുന്നതിനുമായി കഴിഞ്ഞ സീസണിൽ 70 ദശലക്ഷത്തിലേറെ പെർമിറ്റുകൾ നൽകിയിരുന്നു. സൗദി പൗരന്മാർ, താമസക്കാർ, ജിസിസി രാജ്യങ്ങൾ, വിവിധ തരത്തിലുള്ള വീസകളിലുള്ളവർ എല്ലാവർക്കും റൗദ ഷെരീഫിൽ പ്രവേശിക്കാനും ഉംറ നിർവഹിക്കാനും ഇപ്പോൾ പെർമിറ്റുകൾ ലഭ്യമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com