ADVERTISEMENT
മനാമ∙ ബഹ്റൈൻ കേരളീയ സമാജം അംഗങ്ങൾക്കും ടീം ഒഫീഷ്യൽസിനുമായി നാഷനൽ ഫയർ ഫയ്‌റ്റിങ് കമ്പനിയുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു. ബികെഎസ് ബാബുരാജൻ ഹാളിൽ വച്ച് ഓഗസ്റ്റ് 13നായിരുന്നു പരിശീലനം . നാഷനൽ ഫയർ & സേഫ്റ്റി കമ്പനിയിലെ സുരക്ഷാ വിദഗ്ധൻ വൈശാഖ് വിജയൻ പിള്ള പരിശീലനത്തിനു നേതൃത്വം നൽകി. തീപിടിത്തം ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ, തീ കെടുത്താനുള്ള വിവിധ ഉപകരണങ്ങൾ ഉപയോഗിക്കേണ്ട വിധം, എന്നിവയെക്കുറിച്ച് വൈശാഖ് വിശദമായി സംസാരിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗത പ്രസംഗം നടത്തി. അസിസ്റ്റന്റ് സെക്രട്ടറി വർഗീസ്   ജോർജ് നന്ദി പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയ  എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com