ADVERTISEMENT

കുവൈത്ത്സിറ്റി∙ ആറുമാസത്തിലേറെയായി കുവൈത്തിന് പുറത്ത് കഴിയുന്ന സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾ ഒക്ടോബർ 31ന് അകം തിരിച്ചെത്തിയില്ലെങ്കിൽ വീസ റദ്ദാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. 2022 മെയ് ഒന്ന് മുതലാണ് ആറ് മാസത്തെ കാലാവധി കണക്കാക്കുകയെന്നും മന്ത്രാലയം അറിയിച്ചു.

 

ആർട്ടിക്കിൾ 18 വിഭാഗത്തിൽപെട്ട ഇഖാമ കൈവശമുള്ളവർക്ക് നിയമം കർശനമാക്കി. മേയ് ഒന്നിനും അതിന് മുന്‍പും രാജ്യത്തിന് പുറത്ത് പോയവർ ഒക്ടോബർ 31ന് അകം തിരിച്ചെത്തിയിലെങ്കിൽ വീസ സ്വമേധയാ റദ്ദാകും. ആശ്രിത വീസയിൽ കഴിയുന്നവർക്കും ആറുമാസക്കാലാവധി ഉടൻ നിർബന്ധമാക്കും. വർഷാവസാനത്തോടെ ഇത് കർശനമാക്കാനാണ് തീരുമാനം.

 

സ്വയം തൊഴിലിലേർപെടുന്നവർക്കും ഇത് ബാധകമാക്കുന്ന കാര്യം ആലോചനയിലാണ്. കുവൈത്ത് റസിഡൻസി നിയമം അനുസരിച്ച് പ്രവാസികൾക്ക് രാജ്യത്തിന് പുറത്ത് തുടർച്ചയായി കഴിയാനുള്ള പരമാവധി കാലാവധി ആറുമാസമാണ്. കോവിഡിനെ തുടർന്ന് ഇതിൽ ഇളവ് വരുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com