ADVERTISEMENT

ദുബായ് ∙ ഡൗൺടൗണിൽ വിസ്മയ സൗധങ്ങൾക്കിടയിലെ കലയരങ്ങായ ദുബായ് ഓപ്പറയുടെ ആറാം വാർഷികം 31 ന് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കും. പരമ്പരാഗത ജലയാനത്തിന്റെ മാതൃകയിലുള്ള വിസ്മയ മന്ദിരത്തിൽ ഇതോടനുബന്ധിച്ചു ലോകപ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന സംഗീത, നൃത്ത, നാടകങ്ങൾ അരങ്ങേറും.

 

ബുർജ് ഖലീഫയ്ക്കു സമീപം 2016 ഓഗസ്റ്റ് 31നു തുറന്ന ദുബായ് ഓപ്പറയിൽ ഇതുവരെ പ്രമുഖരുടെ നേതൃത്വത്തിൽ 12,00 സംഗീത പരിപാടികളും നൃത്ത- നാടകങ്ങളും അരങ്ങേറി. 10 ലക്ഷത്തിലേറെ സന്ദർശകർ എത്തിയതായും കണക്കാക്കുന്നു.

 

2,000 ഇരിപ്പിടങ്ങളും വിവിധ കലാപരിപാടികൾക്കു യോജിച്ച അരങ്ങുകളുമുണ്ട്. പ്രദർശന മേളകളും സമ്മേളനങ്ങളും നടത്താം. മികച്ച പരിപാടികൾക്കു വേദിയായതിന് ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com