ADVERTISEMENT

ഷാർജ ∙ വീട്ടിലെ വെള്ളം നിറഞ്ഞ ബാത്ത് ടബ്ബിൽ പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു. രണ്ടര വയസ്സുള്ള ഈജിപ്ഷ്യൻ ആൺകുട്ടിയാണ് മരിച്ചത്. കുടുംബവീട്ടിലെ ബാത് ടബ്ബിലായിരുന്നു കുഞ്ഞ് അബദ്ധത്തിൽ മുങ്ങിയത്. 

 

ഉടൻ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ വിധിയെഴുതി. സംഭവത്തെക്കുറിച്ച് ബുഹൈറ പൊലീസ് അന്വേഷണം ആരംഭിച്ചു. 

 

മാതാപിതാക്കളുടെ അശ്രദ്ധയാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താനും വൈദ്യുതോപകരണങ്ങളിൽ നിന്നും വെള്ളത്തിൽ നിന്നും അവരെ അകറ്റി നിർത്താനും മാതാപിതാക്കളോട് അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com