ADVERTISEMENT

ദുബായ് ∙ പ്രതികൂല കാലാവസ്ഥ കാരണം വിമാനങ്ങൾക്ക് ഇന്നും (തിങ്കൾ) കാലതാമസം നേരിട്ടേയ്ക്കാമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുൻപ് എയർലൈൻസ് ഒാഫീസുമായി ബന്ധപ്പെട്ട് യാത്രാ സമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

 

ദുബായിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇന്നും പൊടി നിറഞ്ഞ കാലാവസ്ഥ റിപോർട്ട് ചെയ്യപ്പെട്ടു. പല സ്ഥലങ്ങളിലും ദൂരക്കാഴ്ചയും കുറഞ്ഞിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം തങ്ങളുടെ ചില വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തതായി ഫ്ലൈ ദുബായ് അറിയിച്ചു. ഇന്ന് (15) ഷെഡ്യൂൾ ചെയ്യുന്ന വിമാന സർവീസുകളിൽ തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് എമിറേറ്റ്സും പറഞ്ഞു. 

dubai-airport-t3

 

വിമാനം റദ്ദാക്കിയാൽ യാത്രക്കാർക്ക് അവരുടെ ട്രാവൽ ഏജന്റുമായി ബന്ധപ്പെടാം. അല്ലെങ്കിൽ ഫ്ലൈദുബായ് വെബ്സൈറ്റിലെ ‘മാനേജ് ബുക്കിങ്’ വിഭാഗം സന്ദർശിക്കാം. മറ്റൊരു വിമാനത്തിൽ റീ ബുക്ക് ചെയ്യാനോ റീഫണ്ട് ക്രമീകരിക്കാനോ വെബ്സൈറ്റ് സന്ദർശിക്കുക. 

 

Dubai-Airport

ശമനമില്ലാതെ മണൽക്കാറ്റ്, വിമാനങ്ങൾക്ക് ദുരിതം

ദുബായിലെ മണൽക്കാറ്റും കനത്ത പൊടിയും ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസ് ഇന്നലെയും കാലതാമസം നേരിട്ടിരുന്നു. ഇന്നും വരുന്നതും പുറപ്പെടുന്നതുമായ ചില എമിറേറ്റ്സ് വിമാനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചേക്കാമെന്നും എമിറേറ്റ്‌സ് ഉപയോക്താക്കൾ തങ്ങളുടെ വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കായി അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും അഭ്യർഥിച്ചു. കൂടാതെ അറിയിപ്പുകൾ ലഭിക്കുന്നതിന് "എന്റെ ബുക്കിങ് നിയന്ത്രിക്കുക" എന്ന ടാബ് വഴി തങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ emirates.com-ൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും നിർദേശിച്ചു.

 

യാത്രക്കാരുടെ എണ്ണത്തിൽ യുഎഇയിലെ ഏറ്റവും വലിയ വിമാനത്താവളമായ ദുബായിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 വിമാനങ്ങൾ റദ്ദാക്കിയതായി ഫ്ലൈറ്റ് വെയർ റിപ്പോർട്ട് ചെയ്യുന്നു. ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ മുതൽ 5 വിമാനങ്ങൾ റദ്ദാക്കി. ഇന്നലെ ദുബായിലേയ്ക്ക് പോകേണ്ട ചില വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് വഴിതിരിച്ചുവിട്ടു. 

പ്രതികൂല കാലാവസ്ഥ കാരണം ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ സാധാരണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായി ദുബായ് എയർപോർട്ട് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഫലമായി 10 ഇൻബൗണ്ട് വിമാനങ്ങൾ ദുബായ് വേൾഡ് സെൻട്രലിലേക്കും (ഡിഡബ്ല്യുസി) മറ്റ് അയൽ വിമാനത്താവളങ്ങളിലേയ്ക്കും തിരിച്ചുവിട്ടു.

 

English Summary: Flights out of Dubai Airport hit by cancellations, delays for second day after dust storm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com