കാലാവസ്ഥ അനുകൂലമാകുന്നു; ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്

flydubai-aircraft-on-tarmac-dwc
SHARE

ദുബായ്∙രണ്ടു ദിവസം മണൽക്കാറ്റ് അടക്കമുള്ള പ്രതികൂല കാലാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ദുബായ് രാജ്യാന്തര വിമാനത്താവളം സാധാരണ നിലയിലേക്കു മടങ്ങുന്നു. കഴിഞ്ഞ 2 ദിവസമായി രാജ്യത്ത് അനുഭവപ്പെട്ട ശക്തമായ മണൽക്കാറ്റിൽ 44 വിമാനങ്ങൾ റദ്ദാക്കുകയും 12 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. 

എങ്കിലും, ഈയാഴ്‌ച യുഎഇയിൽ നിന്ന് പറക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാരോടു പ്രതികൂല കാലാവസ്ഥയും കുറഞ്ഞ ദൂരക്കാഴ്ചയും മൂലമുണ്ടായേക്കാവുന്ന  ഷെഡ്യൂളുകൾ നിരീക്ഷിക്കാൻ അധികൃതർ അഭ്യർഥിച്ചു. മണലും പൊടിയും വീശി നഗരത്തിന്റെ ഭൂരിഭാഗവും മൂടുകയും ചില പ്രദേശങ്ങളിൽ ദൃശ്യപരത 500 മീറ്റർ വരെ താഴുകയും ചെയ്തിട്ടും ഇന്നലെ (തിങ്കൾ) രാവിലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചില്ല. ദുബായിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ 50 മിനിറ്റോളം വൈകിയെങ്കിലും കാലാവസ്ഥ മൂലമുണ്ടായ തടസ്സങ്ങൾ പരമാവധി കുറച്ചു. കഴിഞ്ഞ രണ്ടു ദിവസമായി മേഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടർന്ന് കാലതാമസമുണ്ടായിരുന്നു. 

dubai-aircraft-terminal-3

ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ (ഡിഎക്സ്ബി) പ്രവർത്തനങ്ങൾ നിലവിൽ സാധാരണ നിലയിലാണെന്ന് എയർപോർട്ട് പ്രതിനിധി പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്കും തിങ്കളാഴ്ച പുലർച്ചയ്ക്കും ഇടയിലാണ്  44 വിമാനങ്ങൾ റദ്ദാക്കിയത്. ദുബായ് വേൾഡ് സെൻട്രലിലേക്കും (ഡിഡബ്ല്യുസി) മറ്റ് അയൽ വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ട 12 വിമാനങ്ങൾ പിന്നീട് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്കോ അതത് ബേസിലേക്കോ മടങ്ങി. എല്ലാ യാത്രക്കാരും അവരുടെ വിമാനങ്ങളുടെ നിലയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കുന്നതിന് തങ്ങളുടെ എയർലൈനുകളുമായി ബന്ധപ്പെടാൻ അഭ്യർഥിച്ചു. 

അബുദാബി ഇന്റർനാഷനൽ, അൽ ബത്തീൻ, അൽ മക്തൂം ഇന്റർനാഷനൽ എയർപോർട്ടുകൾക്ക് ചുറ്റുമുള്ള മോശം കാലാവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം തിങ്കളാഴ്ച രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു.  പൊടിപടലങ്ങൾ വീശുകയും തിരശ്ചീന ദൃശ്യപരത 1,000 മീറ്ററായി കുറയുകയും ചെയ്തു. വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്‌താൽ വിമാനത്താവളത്തിലേക്കു പോകുന്നതിന് മുമ്പ് തങ്ങളുടെ വെബ്‌സൈറ്റുകൾ പരിശോധിക്കണമെന്നു എമിറേറ്റ്‌സും ഫ്‌ളൈ ദുബായും യാത്രക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.  

അതേസമയം, ഇത്തിഹാദ് എയർവേയ്‌സിന്റെ അബുദാബിയിലെ വിമാനസർവീസ് ഷെഡ്യൂളുകൾക്കു തടസ്സമില്ലാതെ സാധാരണ നിലയിൽ തുടർന്നതായി അധികൃതർ പറഞ്ഞു. കാലതാമസമോ തടസ്സമോ അനുഭവപ്പെട്ടിട്ടില്ല. തങ്ങളുടെ ടീമുകൾ കാലാവസ്ഥാ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്നും അറിയിച്ചു.

Engish Summary : Dubai airport back to normal as weather conditions steadily improve

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}