ADVERTISEMENT

റിയാദ്∙നിയോമിൽ തുടങ്ങാനിരിക്കുന്ന ദ് ലൈൻ പദ്ധതിയുടെ ഡിസൈനുകളുടെ പ്രദർശനം ജിദ്ദയിൽ സമാപിച്ചു. 

ദ് ലൈനിന്റെ വിശദമായ ഡിസൈനുകളും വാസ്തുവിദ്യാ ആശയങ്ങളും പ്രോജക്റ്റിന്റെ വ്യാപ്തിയും സങ്കീർണതയും പ്രദർശനത്തിലൂടെ സന്ദർശകർക്കു മനസ്സിലാക്കാൻ കഴിഞ്ഞു. വിഷ്വൽ അവതരണങ്ങളും എൻജിനീയറിങ് ടെക്നിക്കുകളും ഒരുക്കിയിരുന്നു. 

ലൈൻ 100 ശതമാനം പുനരുപയോഗ ഊർജത്തിൽ പ്രവർത്തിക്കുകയും പരമ്പരാഗത നഗരങ്ങളിലെന്നപോലെ ഗതാഗതത്തിനും അടിസ്ഥാന സൗകര്യത്തിനും പകരം ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുകയും ചെയ്യും.  ഇതു പ്രകൃതിയെ വികസനത്തിനു മുന്നിൽ നിർത്തുകയും നിയോമിന്റെ ഭൂമിയുടെ 95 ശതമാനം സംരക്ഷിക്കുകയും ചെയ്യും.  200 മീറ്റർ വീതിയും 170 കിലോമീറ്റർ നീളവും സമുദ്രനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരവുമുള്ള ലൈനിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ കിരീടാവകാശി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഒടുവിൽ ഒൻപതു ദശലക്ഷം നിവാസികളെ ഉൾക്കൊള്ളും. 34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണിതു നിർമിക്കപ്പെടുന്നത്.  കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവയുൾപ്പെടെ രാജ്യത്തിന്റെ മറ്റു സ്ഥലങ്ങളിലും പ്രദർശനം നടക്കും.

English Summary : Exhibition of the designs of The Line project, which is about to start in Neom concluded in Jeddah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com