ADVERTISEMENT

മനാമ∙ ഇന്ത്യൻ സ്‌കൂൾ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ ചരിത്രപരമായ നാഴികക്കല്ലിന്റെ സ്മരണയ്ക്കായി 2021 മാർച്ചിൽ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായിരുന്നു ആഘോഷം. സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്കു തുടക്കമായത്.

 സെക്രട്ടറി സജി ആന്റണി, അക്കാദമിക് മെംബർ മുഹമ്മദ് ഖുർഷിദ് ആലം, ആക്ടിങ് പ്രിൻസിപ്പൽ വിനോദ് എസ്, റിഫ കാമ്പസ് ആക്ടിംഗ് പ്രിൻസിപ്പൽ ലീലാ വ്യാസ് എന്നിവരും ജീവനക്കാരും പങ്കെടുത്തു. ദേശീയഗാനത്തോടെ പതാക ഉയർത്തൽ ചടങ്ങ് നടന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com