കരുണശ്രീ പുരസ്കാരങ്ങൾ വിതരണം ചെയ്തു

karunasree-awards
SHARE

റാസൽഖൈമ∙ പുന്നപ്ര - വയലാർ സ്വാതന്ത്ര്യ സമര സേനാനി കെ. ആർ. കരുണാകരന്റെ സ്മരണാർഥം ആലപ്പുഴ വെളിയിൽ കുടുംബ സദസ്സ് ഏർപ്പെടുത്തിയ കരുണശ്രീ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സാഹിത്യ വിഭാഗത്തിൽ വെള്ളിയോടൻ (നോവൽ– പരാജിതരുടെ വിശുദ്ധഗ്രന്ഥം  ),  രമേശ് പെരുമ്പിലാവ് (അനുഭവം– ബർദുബൈ കഥകൾ ) , ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ(പ്രത്യേക  പുരസ്‌കാരം) പ്രസാദ് ( സാമൂഹിക സേവനം). മാധ്യമ പുരസ്‌കാരം അരുൺ രാഘവനാണ് . 

മുൻ എമിഗ്രേഷൻ വകുപ്പ്  ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ സഈദ് അബ്ദുല്ല അൽ ദുഹൈരി  പുരസ്കാരങ്ങൾ സമ്മാനിച്ചു. നഴ്സിങ് മേഖലയിലെ മികച്ച സേവനത്തിനു ടെസ്സി ഫ്രാൻസിസിന് എക്സലൻസി പുരസ്കാരവും നൽകി.

ചെയർമാൻ പ്രകാശൻ തണ്ണീർമുക്കം അധ്യക്ഷത വഹിച്ചു. അനീസുദീൻ, കെ.സി.ബാബു, സജ്ജാദ് ഫൈസൽ  എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA